മാർക്കോസ് രക്തസാക്ഷിദിനം ആചരിച്ചു

കുണ്ടറ
കോൺഗ്രസ് ഗുണ്ടകളാൽ കൊലചെയ്യപ്പെട്ട സിപിഐ എം നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന എസ് മാർക്കോസിന്റെ 38ാം രക്തസാക്ഷിത്വ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ ഉദ്‌ഘാടനംചെയ്തു. എം ഇ ആൽഫ്രഡ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ സി സന്തോഷ്, ബി ബൈജു, വി മനോജ്, ടി സുരേഷ് കുമാർ, എക്സ് ജോൺസണ്‍, ശിവകുമാർ, ഗോപൻ, ഷിബിൻ എന്നിവർ സംസാരിച്ചു. പ്രകടനവും രക്തസാക്ഷിത്വ മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.











0 comments