ad
Deshabhimani

കോൺഗ്രസ് അനുകൂല സംഘടനയുടെ സ്ത്രീവിരുദ്ധ പരാമർശം

കെഎസ്എഫ്ഇയിലെ 
വനിതാ ജീവനക്കാർ പ്രതിഷേധിച്ചു

കെഎസ്എഫ്ഇയിലെ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വനിതാ ജീവനക്കാർ നടത്തിയ പ്രതിഷേധം മുൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 17, 2026, 01:10 AM | 1 min read



കൊല്ലം

കെഎസ്എഫ്ഇയിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ ഭാഗത്തുനിന്നുണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തം. എംഡിക്ക് നൽകിയ കത്തിലാണ് സ്ത്രീകൾക്കെതിരെ ആക്ഷേപങ്ങളും പ്രതികരിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള പരാമർശങ്ങളുണ്ടായത്. 80 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിൽ സാഹചര്യങ്ങൾ വനിതാ സൗഹൃദമല്ലാതായി മാറുകയാണെന്ന്‌ ജീവനക്കാർ ആരോപിച്ചു. പ്രതികരിക്കുന്നവരെ ഇരകളാക്കുന്ന സാഹചര്യമാണ്. സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങിയ കത്ത് നൽകിയവർ, അത് പിൻവലിച്ച് മാപ്പ് പറയണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കെഎസ്‌എഫ്‌എഇ സ്റ്റാഫ്‌ യൂണിയൻ (സിഐടിയു), കെഎസ്‌എഫ്‌എഇ ഓഫീസേഴ്സ്‌ യൂണിയൻ എന്നീ സംഘടനകളിലെ വനിതാ അംഗങ്ങൾ കൊല്ലം റീജണൽ ഓഫീസിനുസമീപം ധർണ സംഘടിപ്പിച്ചു. മുൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. ഓഫീസേഴ്സ്‌ യൂണിയൻ ജില്ലാ ട്രഷറർ എസ്‌ കവിത അധ്യക്ഷയായി. സ്റ്റാഫ്‌ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ഷീന, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്‌ ഷംന, ഓഫീസേഴ്സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജി സാഞ്ജു എന്നിവർ സംസാരിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home