വർഷകാല സമ്മേളനത്തിൽ സ്പീക്കറുടെ തീട്ടൂരം: "പ്രതിപക്ഷം മിണ്ടരുത് '


സ്വന്തം ലേഖകൻ
Published on Jul 17, 2026, 01:02 AM | 1 min read
ന്യൂഡൽഹി:
കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ഉയരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് തൊട്ടുമുന്പ് പ്രതിപക്ഷ പ്രതിഷേധം വിലക്കി ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ തീട്ടൂരം. ധർണയടക്കമുള്ള പ്രതിഷേധങ്ങങൾ വിലക്കിയുള്ള നിർദേശം ലോക്‌സഭ സെക്രട്ടറിയറ്റ് എം പിമാർക്ക് നൽകി.
ജൂലൈ 20ന് ആരംഭിച്ച് ആഗസ്‌റ്റ് 13ന് സമാപിക്കുന്ന വർഷകാല സമ്മേളനത്തിൽ നീറ്റ് ചോദ്യച്ചോർച്ച, അയോധ്യയിലെ കാണിക്കത്തട്ടിപ്പ് തുടങ്ങിയ നിരവധി വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭമുയർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തുരങ്കംവയ്‌ക്കലാണിത്.
ധർണ നടത്തുകയോ പ്ലക്കാർഡുകൾ ഉയർത്തുകയോ ബാനറുകൾ ഉയർത്തുകയോ ചെയ്യരുതെന്ന് സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രത്യേക നിർദേശത്തിൽ പറയുന്നു. പാർലമെന്റ് കവാടങ്ങൾക്ക് മുന്നിലും പ്രതിഷേധിക്കരുത്.p
അംഗങ്ങളുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും സുഗമമായ സഞ്ചാരത്തിനാണ് ഇതെന്നാണ് ന്യായം. ഇതിന് പുറമേ നിരാഹാര സമരം പോലുള്ളവയ്‌ക്കും വിലക്കുണ്ട്.
കവാടങ്ങളിലും പാർലമെന്റ് വളപ്പിലും മറ്റിടങ്ങളിലും പ്രതിഷേധം വിലക്കുന്നത് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന അതിരൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ സഭയിൽ പ്രതിഷേധിച്ച എംപിമാരെ സ്‌പീക്കർ സസ്‌പെൻഡ് ചെയ്തതോടെ ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്.











0 comments