ഹരിത കർമസേന യൂണിയൻ ഏരിയ സമ്മേളനം

ഹരിത കർമ്മസേന യുണിയൻ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
ഹരിത കർമസേന യൂണിയൻ (സിഐടിയു) കൊടകര ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. ഹരിത കർമസേന യൂണിയൻ ഏരിയ പ്രസിഡന്റ് പ്രകാശനി സുഭാഷ് അധ്യക്ഷയായി. സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ, പ്രസിഡന്റ് എ വി ചന്ദ്രൻ, സരിത രാജേഷ്, എ കെ ബാലൻ, ടി കെ പത്മനാഭൻ, ബിന്ദു ഭാസ്കരൻ, വി എസ് നിഖിൽ നിബി സുധീഷ്, സവിത സുനിൽ, ശാരിക സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രകാശനി സുഭാഷ് (പ്രസിഡന്റ്), സരിത രാജേഷ് (സെക്രട്ടറി), എ കെ ബാലൻ, (ട്രഷറർ).










0 comments