ad
Deshabhimani

സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മത്സരം

മെഡലുകള്‍ വാരിക്കൂട്ടി സഹോദരങ്ങള്‍

പി എസ് സുരേഷ് ബാബുവും 
പി എസ് രവീന്ദ്രനും

പി എസ് സുരേഷ് ബാബുവും 
പി എസ് രവീന്ദ്രനും

വെബ് ഡെസ്ക്

Published on Aug 18, 2026, 12:43 AM | 1 min read

തൃശൂര്‍

സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടി സഹോദരങ്ങള്‍. വിയ്യൂര്‍ പള്ളിവളപ്പില്‍ പരേതരായ ശങ്കരന്‍ എഴുത്തച്ഛന്റെയും ലക്ഷ്മി അമ്മയുടെയും മക്കള്‍ പി എസ് രവീന്ദ്രനും പി എസ് സുരേഷ് ബാബുവുമാണ് തൊടുപുഴയില്‍ നടന്ന മത്സരത്തില്‍ മിന്നും താരങ്ങളായത്. 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എഴുപതുകാരനായ പി എസ് രവീന്ദ്രന്‍ മത്സരിച്ചത്. മൂന്നിനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കി വ്യക്തിഗത ചാമ്പ്യനായി. 200 മീറ്റര്‍ ഐഎം, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നീ ഇനങ്ങളിലാണ് രവീന്ദ്രന് സ്വര്‍ണം. റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടറായ രവീന്ദ്രന്‍ അന്താരാഷ്ട്ര മാസ്റ്റേഴ്സ് നീന്തല്‍ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. വിയ്യൂരാണ് താമസം. 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് അന്പതുകാരനായ പി എസ് സുരേഷ് ബാബു മത്സരിച്ചത്. 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക്, 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയില്‍ സ്വര്‍ണവും 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വെള്ളിയും സ്വന്തമാക്കി. മുന്‍ സന്തോഷ് ട്രോഫി താരമാണ്. ഇന്ത്യന്‍ നേവി സര്‍വീസസ് ഫുട്ബോള്‍ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിട്ട. ഇന്ത്യന്‍ നേവി ഓഫീസറും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനുമാണ്. പുത്തൂര്‍ ഇരവിമംഗലം സ്വദേശിയാണ്. ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home