ad
Deshabhimani

സിപിഐ എം പ്രവർത്തകനെ 
ബിജെപിക്കാർ ആക്രമിച്ചു

ആക്രമണത്തെ തുടർന്ന് മാനിനയിൽ സിപിഐ എം പ്രവർത്തകർ നടത്തിയ പ്രതിഷേധം

ആക്രമണത്തെ തുടർന്ന് മാനിനയിൽ സിപിഐ എം പ്രവർത്തകർ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Dec 22, 2025, 12:36 AM | 1 min read

മുല്ലശേരി

രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ സംഘം ചേർന്ന് ആക്രമിച്ചു. സിപിഐ എം പ്രവർത്തകനായ എൻ എസ് സജിത്ത് (32) നെയാണ് ആക്രമിച്ചത്. ഞായര്‍ പകൽ 1.30ഓടെ മാനിന പ്രദേശത്തുവച്ചാണ് സംഭവം. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആർഎസ്എസ് കാര്യവാഹകായിരുന്ന സജിത്ത് ബിജെപി –ആർഎസ്എസ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാർഥിയായി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സജിത്ത് സംഘ്പരിവാർ ബന്ധങ്ങൾ പൂർണമായി ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഞായര്‍ വൈകിട്ട് പറമ്പന്തളി ക്ഷേത്ര സമീപത്തുനിന്നാരംഭിച്ച പ്രകടനം മാനിനവാട്ടർ ടാങ്ക് പരിസരത്ത് സമാപിച്ചു. സിപിഐ എം മണലൂർ ഏരിയ കമ്മിറ്റിയംഗം എ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഗീത ഭരതൻ അധ്യക്ഷയായി. കെ പി ആലി, കെ സച്ചിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home