മോട്ടോർ വാഹന തൊഴിലാളികളുടെ പ്രചാരണ ജാഥ സമാപിച്ചു

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രചാരണ ജാഥ സമാപന യോഗം സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 24ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ജില്ലാ ജാഥ സമാപിച്ചു. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ സ്വീകരണം നൽകി. ഓട്ടോ ടാക്സി ചാർജ് അടിയന്തരമായി പുനർനിർണയിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, ലേബർ കോഡുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ശനിയാഴ്‌ച ചാലക്കുടിയിൽ നിന്ന് പര്യടനം ആരംഭിച്ചു. കെ പി തോമസ് അധ്യക്ഷനായി. കൊടകരയിൽ സി വി ശിവൻ , ഇരിങ്ങാലക്കുടയിൽ കെ അജയകുമാർ, ചേർപ്പിൽ കെ കെ അനിൽ, ഒല്ലൂരിൽ കെ ആർ സെബി , മണ്ണുത്തിയിൽ കെ ആർ രമേശ് എന്നിവർ അധ്യക്ഷരായി. തൃശൂരിൽ നടന്ന ജാഥാ സമാപന പൊതുയോഗം സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് കെ നന്ദകുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ യൂണിയൻ ജനറൽ സെക്രട്ടറി പി കെ പുഷ്പാകരൻ, വൈസ് ക്യാപ്റ്റൻ ടി എസ് ബൈജു, എം ആർ രാജൻ, എം കെ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റനും വൈസ് ക്യാപ്‌റ്റനും പുറമെ ജാഥാ മാനേജർ പി ജി ജയപ്രകാശ്, അംഗങ്ങളായ എ എം ജനാർദനൻ, അഡ്വ. കെ ജി സന്തോഷ്‌കുമാർ, ഇ എ ജയതിലകൻ, ടി എസ് മധുസൂദനൻ, രാജി മണികണ്‌ഠൻ എന്നിവർ സംസാരിച്ചു.











0 comments