ഐടി മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം: എഐടിഇ

എഐടിഇ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജയിൽ നിറയ്‌ക്കൽ സമരത്തിൽ പങ്കാളികളാകാൻ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയിസ് (സിഐടിയു) ജില്ലാ സമ്മേളനം തീരുമാനിച്ചു. ഐടി മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മുരളീധരൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി ഷംസു കല്ലൂർ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി ശോഭന, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, പി ജി ഗിനിൽ, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എൻ മാധവൻ (പ്രസിഡന്റ്), ഭൈമി അനിലൻ, പി ബി രാജഗോപാൽ , സി പ്രവീൺകുമാർ (വൈസ് പ്രസിഡന്റ്), പി ജി ഗിനിൽ (സെക്രട്ടറി), എം എസ് സിജിത്ത്, രഞ്ജിത്ത് രാമചന്ദ്രൻ, നിർമല മാധവൻ (ജോയിന്റ് സെക്രട്ടറി), കെ വിനോദ് കുമാർ (ട്രഷറർ).










0 comments