മത്സ്യത്തൊഴിലാളികൾ ധർണ നടത്തി

വൈപ്പിൻ
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) തീരദേശമേഖലയിൽ സംസ്ഥാന വ്യാപകമായി നടത്തിയ സായാഹ്നധർണയുടെ ഭാഗമായി എളങ്കുന്നപ്പുഴ വില്ലേജ് കമ്മിറ്റി മാലിപ്പുറത്ത് സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റി അംഗം എ കെ ശശി ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡന്റ് വി കെ തമ്പി അധ്യക്ഷനായി. ടി സി ചന്ദ്രൻ, എം എ പ്രസാദ്, സാബു വില്യംസ്, കെ ബി സുദർശൻ, പി കെ ബാബു എന്നിവർ സംസാരിച്ചു.










0 comments