ad
Deshabhimani

മുഹമ്മയിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

ddd

മുഹമ്മ മദർ തെരേസ സ്‍കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:43 AM | 1 min read

മുഹമ്മ

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങൾക്കായി മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മുഹമ്മ മദർതെരേസ ഹൈസ്‌കൂളിലാണ് ക്യാമ്പ്. ആകെ 334 പേരാണ് ക്യാമ്പിൽ കഴിയുന്നത്. കായലോരത്തെ 6 മുതൽ 10 വരെ വാർഡുകളിലുള്ളവരാണ് ഇവിടെ കഴിയുന്നത്. കായലോരത്തെ വീടുകളിൽ വെള്ളംകയറി ജീവിതം ദുരിതപൂർണമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പ് തുടങ്ങിയത്. ​പി പ്രസാദ് എം എൽ എ ക്യാമ്പ് സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, പാർടി ഏരിയ സെക്രട്ടറി പി രഘുനാഥ്,ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ജി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ, പാർടി ലോക്കൽ സെക്രട്ടറി കെ സലിമോൻ, ഏരിയ കമ്മിറ്റി അംഗം ടി ഷാജി എന്നിവർ ആർ നാസറിനൊപ്പമുണ്ടായി. ​ പി പ്രസാദ് എം എൽ എയുടെ നിർദേശപ്രകാരം പായ , ഷീറ്റ് എന്നിവ ലയൺസ് ക്ലബ്ബ് ഓഫ് ചേർത്തല ക്യാമ്പിലേക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ അരുൺ മോഹൻ ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ ആർ മോഹിത്, എസ് ബാബു, പഞ്ചായത്ത്‌ അംഗങ്ങളായ ടി കെ മോഹൻദാസ്,സുനി ഷാജി, രഞ്ജിനി ഉദയൻ, സെക്രട്ടറി എം പി മഹീധരൻ , വില്ലേജ് ഓഫീസർ ബിജു ഭാസ്‌കർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home