ad
Deshabhimani

നിർമാണ തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കണം

ddd
വെബ് ഡെസ്ക്

Published on Aug 09, 2026, 01:41 AM | 1 min read

ആലപ്പുഴ

ആലപ്പുഴ നഗരത്തിലെ സർക്കാർ നിർമാണ പ്രവർത്തനങ്ങളിൽ പ്രദേശവാസികളായ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്ന് ആലപ്പി ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനം ചെയ്തു. കെ ജെ പ്രവീൻ അധ്യക്ഷനായി. പി പി പവനൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വി ബി അശോകൻ, വി കെ ബൈജു, സി കുശൻ, എസ് എം ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കെ ജെ പ്രവീൺ (പ്രസിഡന്റ്), വി ഗോപാലകൃഷ്ണൻ, ടി ജെ സന്തോഷ്, സജിത്ത് (വൈസ് പ്രസിഡന്റ്), എസ് എം ഹുസൈൻ (സെക്രട്ടറി), ഉണ്ണികൃഷ്ണൻ, എം ഗിരീഷ് (ജോയിന്റ് സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home