ad
Deshabhimani

റെയിൽവേ സൗജന്യയാത്ര പുനസ്ഥാപിക്കണം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ മേഖല സമ്മേളനം 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ മേഖല സമ്മേളനം 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:36 AM | 1 min read

ആലപ്പുഴ ​

കോവിഡ് വ്യാപനകാലത്ത് നിർത്തിവച്ച റെയിൽവേ സൗജന്യ യാത്ര പുനസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ മേഖല സമ്മേളനം ആവശ്യപ്പെട്ടു. തിരുവമ്പാടി ഹയർസെക്കന്‍ഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് ടി എ നവാസ് അധ്യക്ഷനായി. സെക്രട്ടറി കെ സി രമേശ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, പി പി പവനൻ, വി എൻ വിജയകുമാർ, ജോസ് മാത്യു, കെ കെ ശിവജി, ജെ വിനോദ് കുമാർ, എം ഡി ശിശുപാലൻ, കെ പ്രതാപകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home