യുദ്ധവിരുദ്ധ സന്ദേശവുമായി ‘സഡാക്കോ മരം'

ഹിരോഷിമ ദിനത്തിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ വിദ്യാർഥികൾ നിർമിച്ച സഡാക്കോ കൊക്കുകൾ സ്കൂൾ മുറ്റത്തെ മരത്തിൽ തൂക്കിയപ്പോൾ
വൈപ്പിൻ
ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായി ‘സഡാക്കോ മരം' ഒരുക്കി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ വിദ്യാർഥികൾ. കുട്ടികൾ വീടുകളിൽനിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന വർണക്കടലാസ് കൊക്കുകൾ സ്കൂൾ മുറ്റത്തെ മരത്തിൽ നൂലിൽ തൂക്കിയായിരുന്നു ദിനാചരണം.
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി നടത്തി. പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധവിരുദ്ധ സന്ദേശ സ്കിറ്റുകൾ, പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവയും നടന്നു. ഹിരോഷിമ ദിനത്തെയും യുദ്ധത്തെയും ആസ്പദമാക്കി കുട്ടികൾ രചിച്ച കഥകളും കവിതകളും ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശിപ്പിച്ചു.










0 comments