ad
Deshabhimani

സർവേനന്പർ ഉൾപ്പെടെ വിജ്ഞാപനം ഇ‍ൗമാസംതന്നെ

Kochi Outer Ring Road
വെബ് ഡെസ്ക്

Published on Aug 09, 2026, 02:41 AM | 1 min read

കൊച്ചി


അങ്കമാലിയിൽനിന്ന്‌ അരൂർവരെ 49.5 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി ഒ‍ൗട്ടർ റിങ്‌ റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സർവേനന്പർ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനം ആഗസ്‌തിൽത്തന്നെ പുറത്തിറക്കും. പാത കടന്നുപോകുന്ന 20 വില്ലേജുകളെ ഉൾപ്പെടുത്തി സ്ഥലമെടുപ്പിനുള്ള 3(എ) വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയിരുന്നു.


ആലുവ, കുന്നത്തുനാട്‌, കണയന്നൂർ, ചേർത്തല താലൂക്കുകളിലായാണ്‌ എട്ടുവരിപ്പാതയ്‌ക്ക്‌ സ്ഥലമെടുക്കുക. അറയ്‌ക്കപ്പടി, പട്ടിമറ്റം, വടവുകോട്‌, ഐക്കരനാട്‌ നോർത്ത്‌, ഐക്കരനാട്‌ സ‍ൗത്ത്‌, തിരുവാണിയൂർ, മാറന്പിള്ളി, വെങ്ങോല, കറുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, കുരീക്കാട്‌, കുന്പളം, തെക്കുംഭാഗം, തിരുവാങ്കുളം, മരട്‌, അങ്കമാലി, അരൂർ എന്നീ വില്ലേജുകളാണ്‌ അതിലുൾപ്പെടുക. മുന്പ്‌ നിശ്ചയിച്ചതിൽനിന്ന്‌ വ്യത്യസ്‌തമായി പാത കുണ്ടന്നൂരിൽനിന്ന് അരൂർവരെ നീട്ടിയതിനെ തുടർന്നാണ്‌ കുമ്പളം, അരൂർ വില്ലേജുകൾ പട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തത്‌.


സർവേനന്പർ ഉൾപ്പെട്ട വിജ്ഞാപനം വരുന്നതോടെ സ്ഥലമെടുക്കൽ നടപടികളിലേക്ക്‌ കടക്കും. തുടർന്ന് അതിർത്തിക്കല്ലുകൾ സ്ഥാപിക്കൽ, പൊതുജനങ്ങളുടെ പരാതി കേൾക്കൽ എന്നിവ നടക്കും. സംസ്ഥാന സർക്കാർ പ്രത്യേക സർവേ ടീമിനെ നിയോഗിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home