ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരം

കേരള ചിത്രകലാ പരിഷത്തും വടകുറുമ്പക്കാവ് ദേവസ്വവും ചേർന്ന് നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽനിന്ന്
തൃശൂർ
കേരള ചിത്രകലാ പരിഷത്തിന്റെയും, തിരൂർ വടകുറുമ്പക്കാവ് ദേവസ്വത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം നടത്തി. തിരൂർ ശ്രീനിവാസ കല്യാണമണ്ഡപത്തിൽ നടത്തിയ ക്യാമ്പിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു. ചിത്രകല പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെയിംസ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്‌തു. തിരൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. ഈശ്വരയ്യർ അധ്യക്ഷനായി. എം കെ പശുപതി, ചിത്രകലാ പരിഷത്ത് കുട്ടിക്കൂട്ടം കൺവീനർ സി ആർ പ്രകാശൻ, കെ എസ് ഹരിദാസ്, ട്രഷറർ സജീവ് എന്നിവർ സംസാരിച്ചു. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ എൽ ജയ്സൺ കുട്ടികൾക്ക് ക്ലാസെടുത്തു. ചിത്രകലാ പരിഷത്ത് പ്രസിഡന്റ് സോമൻ അഥീ ന, സെക്രട്ടറി പി എസ് ഗോപി, ദേവസ്വം സെക്രട്ടറി ഹരി പാടാശേരി, ശങ്കർജി വല്ലച്ചിറ, കെ കെ ദാസപ്പൻ എന്നിവർ സംസാരിച്ചു. പരിഷത്ത് അംഗങ്ങളുടെ കുട്ടികളിൽ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.










0 comments