സാമൂഹ്യസുരക്ഷ അവകാശ ദിനാചരണം

ബെഫി ധര്‍ണ എകെബിആർഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ബാബു ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ബെഫി ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ സാമൂഹ്യസുരക്ഷ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ധര്‍ണ നടത്തി. എന്‍പിഎസ് പിന്‍വലിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, സഹകരണ ബാങ്കിങ് മേഖലക്ക് ഏകീകൃത പെന്‍ഷന്‍ സംവിധാനം നടപ്പാക്കുക, സ്വകാര്യ ബാങ്കുകളിലെ പെന്‍ഷന്‍കാര്‍ക്ക് എക്‌സ്-ഗ്രേഷ്യ അനുവദിക്കുക, താല്‍ക്കാലിക തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ഓഫീസിനുമുന്നിൽ എകെബിആർഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ബാബു ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ വൈസ് പ്രസിഡന്റ് എം വി ധർമജൻ അധ്യക്ഷനായി. എൻ എൽ പ്രേമലത സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മനോജ്കമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി എസ് ശരത് നന്ദിയും പറഞ്ഞു.









0 comments