"സബ്ജക്ട് ക്ലിനിക്' തുടങ്ങി

പാലക്കാട്
ജില്ലാ പഞ്ചായത്തിൽ "സബ്ജക്ട് ക്ലിനിക്' ശിൽപ്പശാല തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ എ കെ ഷീലാദേവി അധ്യക്ഷയായി. ജില്ലയിലെ എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാൻ പ്രത്യേക പഠന പരിപാടികൾക്ക് രൂപം നൽകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും. എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് പതിമൂന്നാം സ്ഥാനത്താണ് ജില്ല. ജില്ലയെ ഉയർത്തിക്കൊണ്ടുവരാൻ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്നതാണ് സബ്ജക്ട് ക്ലിനിക്കും ഫോക്കസ് സ്കൂളും. ഡയറ്റ് ഫാക്കൾറ്റി രാമകൃഷ്ണൻ, വിജയശ്രീ കോ–ഓർഡിനേറ്റർ ടി ജയപ്രകാശ്, വിജയശ്രീ പാലക്കാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ പ്രദീപ് എന്നിവർ സംസാരിച്ചു.








0 comments