Deshabhimani

ഹോംലെസ് ലോകകപ്പിലേക്ക് ശ്രീലക്ഷ്മി

ഇന്ത്യൻ ടീമിലെ ഏക മലയാളിതാരം മ

Homeless World Cup

ശ്രീലക്ഷ്മി പരിശീലകൻ റൂഫസ് ഡിസൂസയ്ക്കൊപ്പം

വെബ് ഡെസ്ക്

Published on Oct 17, 2026, 02:22 AM | 1 min read

മട്ടാഞ്ചേരി


അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുത്ത ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിന് അഭിമാനമായി മറ്റൊരു വനിതാതാരംകൂടി. മെക്സിക്കോയിൽ നടക്കുന്ന 18 വയസ്സിനു മുകളിലുള്ളവരുടെ ഹോംലെസ് വേൾഡ് കപ്പിലേക്ക് കൊച്ചി മുണ്ടംവേലി മംഗലത്ത് വീട്ടിൽ സുധീഷ്–ജയന്തി ദമ്പതികളുടെ മകൾ എം എസ് ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തു. ഇന്ത്യൻടീമിലെ ഏക മലയാളിതാരമാണ് ശ്രീലക്ഷ്മി.


മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീലക്ഷ്മി ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് റൂഫസ് ഡിസൂസയുടെ കീഴിൽ ഫുട്ബോൾ പരിശീലനത്തിനെത്തിയത്. സഹോദരൻ സുജേഷിന് റൂഫസ് പരിശീലനം നൽകുന്നതുകണ്ടാണ് ശ്രീലക്ഷ്മിക്കും ഫുട്ബോളിനോട് താൽപ്പര്യം തോന്നിയത്.


പിന്നീട് ഉപജില്ലാ സ്കൂൾ ഗെയിംസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ബിഎസ്‌സി മാത്തമാറ്റിക്സ് മൂന്നാംവർഷ വിദ്യാർഥിനിയായ ശ്രീലക്ഷ്മി, ഫോർത്ത് വേ ഫൗണ്ടേഷനിലാണ് പരിശീലനം നടത്തുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആരംഭിച്ച ഇന്ത്യൻ ടീമിന്റെ കോച്ചിങ് ക്യാമ്പിലേക്ക് ശ്രീലക്ഷ്മി യാത്രതിരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home