Deshabhimani

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

റീൽസിനായി അഭ്യാസയോട്ടം: കാർ പിടിച്ചെടുത്തു

Stunt driving for Reels
വെബ് ഡെസ്ക്

Published on Oct 17, 2026, 02:48 AM | 1 min read

കാക്കനാട്‌


സ്കൂട്ടർയാത്രികരായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന നെടുമ്പാശേരി എയർപോർട്ട് റോഡിൽ അമിതവേഗത്തിൽ വളഞ്ഞും പുളഞ്ഞും കാർ ഓടിച്ച ഇൻഫോപാർക്ക് ജീവനക്കാരനെതിരെ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് നടപടി തുടങ്ങി.


കാർ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ, വാഹനം ഓടിച്ച അഖിൽ രാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.​


കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഒഴിഞ്ഞ റോഡിലൂടെ കാർ വളഞ്ഞുപുളഞ്ഞ് അമിതവേഗത്തിൽ പായുന്നതിന്റെ ദൃശ്യങ്ങൾ പിന്നിൽവന്ന മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് പകർത്തിയത്. ദൃശ്യങ്ങൾ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home