Deshabhimani

പുന്നക്കാട്ടുമൂലയിലെ 
ചിറമുഖത്തുചിറ സംരക്ഷിക്കണം

Chiramukathuchira must be protected.

കളമശേരി പുന്നക്കാട്ടുമ‍ൂലയിലെ ചിറമുഖത്തുചിറ

വെബ് ഡെസ്ക്

Published on Oct 17, 2026, 02:44 AM | 1 min read

കളമശേരി


കളമശേരി നഗരസഭ 22–-ാം വാർഡിലെ (കുസാറ്റ് -സീപോർട്ട് വാർഡ്) മൂലേപ്പാടത്ത് സ്ഥിതിചെയ്യുന്ന ചിറമുഖത്തുചിറയും പരിസരവും മാലിന്യംതള്ളലും കൈയേറ്റവുംമൂലം നശിക്കുന്നു. കുളത്തിലേക്ക് മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി നഗരസഭ ശുചീകരണപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.


മുമ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കരിങ്കൽ സംരക്ഷണമതിൽ കെട്ടിയിരുന്നു. മാലിന്യം തള്ളുന്നത് ഒരുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല. മാലിന്യം തള്ളുന്നത് തടയാൻ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുളം ശുചീകരിച്ച് കാമറയും മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഇരുമ്പുവേലിയും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home