സ്മൃതിസദസ്സും പ്രതിഭാസംഗമവും നടത്തി

സി ജെ തോമസ്, മേരി ജോൺ കൂത്താട്ടുകുളം എന്നിവരുടെ സ്മൃതിസദസ്സും പ്രതിഭാസംഗമവും നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
ഗ്രന്ഥശാലാസംഘത്തിന്റെ 80–-ാം വാർഷികാഘോഷപരിപാടിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ സി ജെ തോമസ്, മേരി ജോൺ കൂത്താട്ടുകുളം എന്നിവരുടെ സ്മൃതിസദസ്സും പ്രതിഭാസംഗമവും നടത്തി.
നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത ആമുഖപ്രഭാഷണം നടത്തി. മഹാരാജാസ് കോളേജ് പ്രൊഫ. ഡോ. സുമി ജോയി ഒലിപ്പുറവും റിട്ട. കോളേജ് പ്രൊഫസർ ഡോ. ജി ഉഷാകുമാരിയും പ്രഭാഷണം നടത്തി. പി ബി രതീഷ്, സി കെ ഉണ്ണി, ജയകുമാർ ചെങ്ങമനാട്, ഡോ. രാജി കെ പോൾ, പ്രിൻസ് പോൾ ജോൺ, മാർക്കോസ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു.
ലോക മാസ്റ്റേഴ്സ് മീറ്റിൽ സ്വർണമടക്കം നാലുമെഡലുകൾ കരസ്ഥമാക്കിയ മുൻ എംഎൽഎ എം ജെ ജേക്കബിനെ മുൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷും ഗ്രന്ഥരചനയിൽ 50 വർഷം പൂർത്തിയാക്കിയ സാഹിത്യനിരൂപകൻ എം കെ ഹരികുമാർ, സാഹിത്യചിന്തകനും സി ജെയുടെ ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച ജോസ് കരിമ്പന എന്നിവരെ ജില്ലാ പ്രസിഡന്റ് ഷാജി ജോർജ് പ്രണതയും ആദരിച്ചു.








0 comments