മുംബൈ കമ്പനിയില്നിന്ന് 2 കോടി തട്ടി; ജീവനക്കാരി പിടിയിൽ

സി ആര് ശ്രുതി
കൊച്ചി
ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയില്നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന മലയാളി യുവതി പിടിയിൽ. അരയന്കാവ് കുലിയറ്റിക്കര സ്വദേശി സി ആര് ശ്രുതി (34)യെയാണ് കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെ കാക്കനാടുനിന്ന് മുംബൈ മാഹിം പൊലീസ് അറസ്റ്റുചെയ്തത്.
കമ്പനിയുടെ മുംബൈ ഓഫീസില് ജോലിചെയ്തിരുന്ന മുംബൈ സ്വദേശിനി ശ്രുതി സഞ്ജയ് വലവാല്ക്കറാണ് ഒന്നാംപ്രതി. ഇവരും കൊച്ചി ശാഖയിൽ ജോലിചെയ്തിരുന്ന രണ്ടാംപ്രതി സി ആർ ശ്രുതിയും ചേര്ന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കമ്പനി മാനേജിങ് ഡയറക്ടറുടെ പരാതിയില് നടത്തിയ അന്വേഷണത്തില് ഒന്നാം പ്രതിയെ ആഗസ്ത് 20ന് മുംബൈയില്നിന്ന് അറസ്റ്റുചെയ്തു.
ഇതോടെ രണ്ടാം പ്രതിയായ ശ്രുതി ഒളിവില് പോവുകയായിരുന്നു. തുടർന്ന് ശ്രുതിയെ കണ്ടെത്താൻ മുംബൈ പൊലീസ് കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടി.
57 ദിവസമായി കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള സൊലാസ് വില്ലേജ് ആല്ഫാ റസിഡന്സിയില് ഒളിവില് കഴിഞ്ഞിരുന്ന ശ്രുതിയെ പിടികൂടുകയായിരുന്നു. കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി ട്രാന്സിറ്റ് വാറന്റ് വാങ്ങി മുംബൈയിലേക്ക് കൊണ്ടുപോയി.









0 comments