വ്യാപാരികൾ പ്രതിഷേധിച്ചു

വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ -കൂത്താട്ടുകുളം എസ്ബിഐ ശാഖയിലേക്ക് നടത്തിയ മാർച്ച് നഗരസഭ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
യുപിഎ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം എസ്ബിഐ ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി.
നഗരസഭാ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി. സോമൻ വല്ലയിൽ, പി പി ജോണി, വി എൻ രാജപ്പൻ എന്നിവർ സംസാരിച്ചു.









0 comments