Deshabhimani

ലോഡുമായി വന്ന 
ലോറി മറിഞ്ഞു

The lorry overturned.

കണ്ടെയ്നർ ടെർമിനൽ റോഡിൽ തലകീഴായി മറിഞ്ഞ ലോറി

വെബ് ഡെസ്ക്

Published on Oct 17, 2026, 02:15 AM | 1 min read

കളമശേരി


ഏലൂർ കണ്ടെയ്നർ ടെർമിനൽ റോഡിൽ ലോഡുമായിവന്ന കണ്ടെയ്നർ ലോറി മറിഞ്ഞു. കണ്ടെയ്നർ റോഡിൽനിന്ന്‌ മഞ്ഞുമ്മൽ ഭാഗത്തേക്ക് തിരിയുന്നതിനുസമീപമാണ് ലോറി തലകീഴായി മറഞ്ഞത്.


വെള്ളി പുലർച്ചെ ഒന്നോടെയാണ് ലോറി മറിഞ്ഞത്. രാത്രിയോടെ ലോഡ് അയച്ച കമ്പനിയിൽനിന്ന് നിർദേശംകിട്ടുന്നമുറയ്ക്ക് ക്രെയിൻ എത്തിച്ച് ലോറിനിവർത്തുമെന്ന് ഏലൂർ പൊലീസ് പറഞ്ഞു. മുമ്പും ഇതേസ്ഥലത്ത് ചോക്ലേറ്റുമായി വന്ന ലോറി മറിഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home