യുവതയുടെ ജന്തർ മന്തർ ഐക്യദാർഢ്യ സദസ്സ്

പാലക്കാട്
എസ്ഐആർ നിർത്തലാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ പോരാട്ടം നയിക്കുന്ന യുവതയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അഞ്ചുവിളക്ക് പരിസരത്ത് ജന്തർ മന്തർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കവിതകൾ ആലപിച്ചും മുദ്രാവാക്യം വിളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, സെക്രട്ടറി ആർ ജയദേവൻ, ട്രഷറർ എം എ ജിതിൻരാജ്, സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീക്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, എ എൻ നീരജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ ശ്രീജിത്, കെ ശ്രീരാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ എ ശാലിനി, സി രാകേഷ്, പി എസ് അബ്ദുൾ മുത്തലിഫ് എന്നിവർ സംസാരിച്ചു.









0 comments