ad
Deshabhimani

മലമ്പനി: ഇരിങ്ങല്ലൂരിൽ രാത്രികാല രക്തപരിശോധനാ ക്യാമ്പ്

ഇരിങ്ങല്ലൂരിൽ സംഘടിപ്പിച്ച രാത്രികാല രക്ത പരിശോധനാ ക്യാമ്പ്

ഇരിങ്ങല്ലൂരിൽ സംഘടിപ്പിച്ച രാത്രികാല രക്ത പരിശോധനാ ക്യാമ്പ്

വെബ് ഡെസ്ക്

Published on Jun 26, 2026, 01:40 AM | 1 min read

ഒളവണ്ണ ഒളവണ്ണയിൽ മലമ്പനി സ്ഥിരീകരിച്ച ഇരിങ്ങല്ലൂർ വാർഡ് ഒന്നിൽ മലമ്പനി രോഗം നിർണയത്തിനായി രാത്രികാല രക്ത പരിശോധന നടത്തി. 800ലധികം ആളുകളുടെ രക്ത സാമ്പിൾ പരിശോധനക്കയച്ചു. പകൽ സമയങ്ങളിൽ ജോലിക്കും മറ്റും പുറത്തുപോകുന്നവരുടെ സൗകര്യാർഥമാണ് രാത്രി ക്യാമ്പ് സംഘടിപ്പിച്ചത്. ​പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുലിൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സമിതി അധ്യക്ഷൻ കെ ജയശ്രീ അധ്യക്ഷയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി റംസീന, വാർഡ് മെമ്പർ പി സുധീഷ്, ഹെൽത്ത് സൂപ്പർവൈസർ, വി കെ പത്മനാഭൻ, ഹെൽത്ത് ഇൻസ്പെക്ടർ, ജയൻ എന്നിവർ സംസാരിച്ചു. ജെഎച്ച്ഐമാരായ പ്രിയേഷ്, രചന, അനുഗ്രഹ, എന്റമോളജിസ്റ്റ് ആതിര, ആശാ പ്രവർത്തക നിർമല എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home