ad
Deshabhimani

print edition മേയറും സംഘവും 
കാട്ടിയത്‌ ഗുണ്ടായിസം: വി ജോയി

joy

ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സിന്ധു ശശിയെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സംസ്ഥാന കമ്മിറ്റി അം​ഗം വി ശിവൻകുട്ടി എന്നിവർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 01:39 AM | 1 min read

തിരുവനന്തപുരം : എൽഡിഎഫ്‌ ക‍ൗൺസിലർമാർ ജനാധിപത്യപരമായി നടത്തിയ സമരത്തിനിടയിലേക്ക്‌ ഇടിച്ചുകയറി മേയർ വി വി രാജേഷും സംഘവും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത്‌ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. കാപ്പ കേസിൽ ജയിലിലടച്ച ബിജെപി ക‍ൗൺസിലറെ സംരക്ഷിക്കാൻ മേയറും സംഘവും നടത്തുന്ന ആക്രമണങ്ങളെ അംഗീകരിക്കാനാകില്ല.


തലസ്ഥാന നഗരത്തിന്റെ ഭരണം ആർഎസ്‌എസിന്റെയും ബിജെപിയുടെയും ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി വിനിയോഗിക്കാമെന്നാണ്‌ മോഹമെങ്കിൽ സിപിഐ എമ്മും എൽഡിഎഫും ജനങ്ങളെ അണിനിരത്തി ചെറുക്കും. ക‍ൗൺസിലർ സുഗതനെ സംരക്ഷിച്ച്‌ മുന്നോട്ടുപോകാനാണ്‌ മേയറുടെയും ബിജെപിയുടെയും ലക്ഷ്യമെങ്കിൽ അതിനെ നിയമപരമായും ജനാധിപത്യരീതിയിലും നേരിടും. സുഗതനെ പുറത്താക്കുംവരെ എൽഡിഎഫ്‌ സമരം തുടരുമെന്നും വി ജോയി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home