പ്രകോപിപ്പിച്ചത് സംഘർഷമുണ്ടാക്കാൻ
print edition സംയമനം പാലിച്ച് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും

എൽഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിനുമുന്നിൽ സമാധാനപരമായി പ്രതിഷേധിക്കുന്നു. ഇവര്‍ക്കിടയിലേക്കാണ് വി വി രാജേഷും സംഘവും ഇടിച്ചുകയറി ആക്രമണം നടത്തിയത്
തിരുവനന്തപുരം : എൽഡിഎഫ് അനിശ്ചിതകാല സമരത്തിന്റെ നാലാം ദിനത്തിൽ കോർപറേഷൻ ഭരണസമിതി അഴിച്ചുവിട്ട ആക്രമണത്തിൽ സംയമനം പാലിച്ച് എൽഡിഎഫ് പ്രവർത്തകർ. കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള എൽഡിഎഫ് സമരത്തിന്റെ നാലാം ദിനമായ വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്‌തത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ വി ശിവൻകുട്ടിയായിരുന്നു. അഞ്ഞൂറിലേറെ പ്രവർത്തകർ സമരത്തിൽ പങ്കെടുക്കാനും എത്തിയിരുന്നു. ഇതേസമയത്താണ്, അനധികൃത സത്യപ്രതിജ്ഞയിൽ മേയറുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ചേന്പറിനുമുന്നിൽ സമരം തുടങ്ങിയത്.
എന്നാൽ, കോർപറേഷനുമുന്നിൽ സമരത്തിൽ പങ്കെടുത്തവരാരും മേയറുടെ ഓഫീസിനുമുന്നിലെ സമരത്തിൽ ഇടപെട്ടില്ല. മേയറും സംഘവും എൽഡിഎഫ് കൗൺസിലർമാരെ ആക്രമിച്ചതറിഞ്ഞിട്ടും പ്രവർത്തകർ സംയമനംപാലിച്ചതേയുള്ളൂ. ആക്രമണം കഴിഞ്ഞ് താഴെയെത്തിയ മേയറും സംഘവും പ്രവർത്തകർക്കുനേരെ മുദ്രാവാക്യം വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവരെയും പ്രകോപിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ജനാധിപത്യപരമായിമാത്രം പ്രതിഷേധിക്കാൻ തീരുമാനിച്ചെത്തിയ എൽഡിഎഫുകാരും നേതാക്കളും പ്രതികരിച്ചില്ല. വലിയ സംഘർഷം നടത്താനുള്ള ബിജെപിയുടെ പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.









0 comments