കഞ്ചാവ് വിൽപ്പന: 2 പേർ അറസ്റ്റിൽ

ജെസ്വിൻ, അക്ഷയ്
ഇരിങ്ങാലക്കുട
കിഴുത്താണിയിലെ ജെ കെ സിനിമ തിയറ്ററിന് മുന്നിൽ സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവിട്ടത്തൂർ അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ജെസ്വിൻ (20), താണിശേരി പുതുപുര വീട്ടിൽ അക്ഷയ് (23) എന്നിവരെയാണ് റൂറൽ എസ്‌പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജെസ്വിൻ ആളൂർ സ്റ്റേഷനിൽ കഞ്ചാവ് വില്പന കേസിലും അക്ഷയ് കാട്ടൂർ, ആളൂർ, ഇൻഫോ പാർക്ക് സ്റ്റേഷനിലും വധശ്രമമുൾപ്പെടെ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണ്.









0 comments