തൊഴില്‍ സംരക്ഷണ സായാഹ്ന ധര്‍ണ

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍(സിഐടിയു)വിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ സായാഹ്ന ധര്‍ണ സംസ്ഥാന ജന.സെക്രട്ടറി ആര്‍ വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
വ്യാപാരി സംഘടനകളുടെ കള്ളപ്രചാരണം തിരിച്ചറിയുക, വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ചില്ലറ വ്യാപര രംഗത്തെ കോര്‍പറേറ്റുവൽക്കരണം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വഴിയോര ക്കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ തൊഴില്‍ സംരക്ഷണ സായാഹ്ന ധര്‍ണ നടത്തി. സംസ്ഥാന ജന.സെക്രട്ടറി ആര്‍ വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, സിഐടിയു ഏരിയ പ്രസിഡന്റ് കെ പി തോമസ്, സെക്രട്ടറി ഇ എ ജയതിലകന്‍, ടി ഒ വിത്സന്‍, പി എന്‍ ബാബു, ബിന്ദു അനിലന്‍ എന്നിവര്‍ സംസാരിച്ചു.









0 comments