Deshabhimani

പാലപ്പിള്ളിയിൽ പുലിയിറങ്ങി

നാലുദിവസത്തിനിടെ 
3 പശുക്കളെ കൊന്നു

പുലിയുടെ ആക്രമണത്തിൽ പശു ചത്ത നിലയിൽ

പുലിയുടെ ആക്രമണത്തിൽ പശു ചത്ത നിലയിൽ

വെബ് ഡെസ്ക്

Published on Nov 14, 2026, 12:35 AM | 1 min read


പാലപ്പിള്ളി

നാലുദിവസത്തിനിടെ പാലപ്പിള്ളിയിൽ പുലി കൊന്നത് മൂന്ന് പശുക്കളെ. പാലപ്പിള്ളി ടവർ ലെയ്‌ൻ, മുസ്ലിം പള്ളി, മൈസൂർ എന്നിവിടങ്ങളിലാണ് പുലി പശുക്കളെ കൊന്നത്. മൈസൂർ ഗ്രൗണ്ടിന് സമീപത്ത് തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെ 100 മീറ്റർ മാറിയാണ് വെള്ളി രാവിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. വ്യാഴം രാത്രി മുസ്ലിം പള്ളിക്ക് സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. മേഖലയിൽ നിരന്തരം പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊ ന്നൊടുക്കിയിട്ടും ഇവയെ പിടികൂടാൻ അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home