ഗ്യാനേഷ് കുമാറിനെ ‘കുറ്റവിചാരണ’ ചെയ്ത് അഭിഭാഷകര്‍

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നിലെ ജനകീയ കോടതിയില്‍ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക രൂപത്തെ "കുറ്റവിചാരണ' നടത്തുന്നു
തൃശൂര്‍
തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും വോട്ടവകാശം നിഷേധിക്കാനും നീക്കം നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ജനകീയ കോടതിയില്‍ കുറ്റവിചാരണ നടത്തി. കലക്ടറേറ്റിന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക രൂപത്തെയാണ് കുറ്റവിചാരണ ചെയ്തത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ജി സന്തോഷ് കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. പി സുനിൽ, സെക്രട്ടറി അഡ്വ. സി ജെ ബിമൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ പി അജയകുമാർ, അഡ്വ. ഡിനി ലക്ഷ്മണൻ, അഡ്വ. നിർമൽ മാത്യു, ജില്ലാ ഭാരവാഹികളായ അഡ്വ. സോളി ജോസഫ്, അഡ്വ. മുരളീ രാജ് അഡ്വ. സിനിമോൾ, അഡ്വ. ലിജി മധു എന്നിവർ കുറ്റപത്രം അവതരിപ്പിച്ചു. തൃശൂർ യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി എസ് ഷോണിത്ത് അധ്യക്ഷനായി. സെക്രട്ടറി അഡ്വ. പി എസ് അനീഷ് സംസാരിച്ചു. ഭരണഘടനയുടെ 324 വകുപ്പ് അനുശാസിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കൂട്ടായ ഉത്തരവാദിത്വം ലംഘിച്ച് വോട്ടർ പട്ടികയിൽ അട്ടിമറി നടത്തി കോടിക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നിഷേധിച്ചതുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത ഗ്യാനേഷ് കുമാർ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും എത്രയും പെട്ടെന്ന് സ്ഥാനമൊഴിയണമെന്നും ജനകീയ വിചാരണയിൽ വിധി പ്രസ്താവിച്ചു.









0 comments