ad
Deshabhimani

ചാലക്കുടിപ്പുഴയില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു

വെബ് ഡെസ്ക്

Published on Jan 31, 2026, 12:30 AM | 1 min read

ചാലക്കുടി

ചാലക്കുടിപ്പുഴയില്‍ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങുന്നു. സിഎസ്ആര്‍ കടവ് മുതല്‍ താഴോട്ടുള്ള ഭാഗത്താണ് മീനുകൾ ചത്തുപൊങ്ങുന്നത്. മൂഴിക്കകടവ്, ആറാട്ടുകടവ്, വെട്ടുകടവ്, കൂടപ്പുഴ തുടങ്ങിയ സ്ഥലങ്ങില്‍ കുറച്ച് ദിവസങ്ങളായി കരിമീന്‍, പരലടക്കമുള്ള മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. പുഴയില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കമ്പനികളില്‍ നിന്ന് പുഴയിലേക്ക് മാലിന്യം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നതായും ആക്ഷേപമുണ്ട്. ഇതിന് പുറമെ വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായും നാട്ടുകാര്‍ പറയുന്നു. നിരവധി കുടിവെള്ള പദ്ധതികളാണ് ചാലക്കുടിപുഴയുടെ ഈ ഭാഗത്തുള്ളത്. പുഴയില്‍ മാലിന്യം കലരുന്നത് ഈ പദ്ധതികളേയും ബാധിക്കും. മത്സ്യഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home