ad
Deshabhimani

സഹകരണ ജീവനക്കാർ 
പ്രതിഷേധിച്ചു

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതിനെതിരെ കേരള 
കോ- ഓപ്പററേറ്റീവ് എംപ്ലോയീസ് യൂണിയൻ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി സി ഡി വാസുദേവൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 12:43 AM | 1 min read


തൃശൂർ

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സഹകരണ സംഘങ്ങളെ ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ കേരള കോ–-ഓപ്പററേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. നൂറുകണക്കിന് സഹകരണ ജീവനക്കാർ പ്രതിഷേധത്തിൽ അണിനിരന്നു. കെസിഇയു സംസ്ഥാന സെക്രട്ടറി സി ഡി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ബി പ്രദീപ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി ജോജു, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം വി അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം എ ജി അരുൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home