താൽക്കാലിക പാലം നിർമാണത്തിന്റെ തകർച്ച അന്വേഷിക്കണം

വിവാദമായ കുരൂർ തോട്ടിലെ താൽക്കാലിക പാലം നിർമാണം
കോതമംഗലം
കുരൂർ തോട്ടിലെ താൽക്കാലിക പാലം നിർമാണത്തിലെ നിയമവിരുദ്ധനടപടികൾ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടണത്തിൽ ഒഴുകുന്ന കുരൂർ തോടിനു കുറുകെ നിർദിഷ്ട ടൗൺഹാൾ സ്ഥലത്തേക്ക് നിർമിച്ച താൽക്കാലിക പാലം,
യുഡിഎഫ് ഭരണസമിതിയുടെ ഏകപക്ഷീയ അനുമതിയുടെയും ഒത്താശയുടെയും പിൻബലത്തിലാണ് നിർമിച്ചിരിക്കുന്നത്. ജലസേചനവകുപ്പ്, പൊതുമരാമത്തുവകുപ്പ്, നഗരസഭ എന്നിവയുടെ നിരാക്ഷേപപത്രം ഉൾപ്പെടെയുള്ള രേഖകൾ നൽകിയിട്ടുണ്ടോയെന്ന് നഗരസഭ ഭരണസമിതി വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ ജിയോ പയസ്, അരുൺ പി ബോബൻ എന്നിവർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നിർമാണസ്ഥലത്തെ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവം അതീവഗൗരവമുള്ളതാണെന്നും, ഈ തകർച്ചയ്ക്ക് താൽക്കാലിക പാലം നിർമാണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തി സ്വതന്ത്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.










0 comments