സെൽഫി പോയിന്റ് തുറന്നു

ആലപ്പുഴ
നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി ആലപ്പുഴ നഗരസഭാ ഓഫീസിന് മുന്നിൽ ഒരുക്കിയ സെൽഫി പോയിന്റ് മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനംചെയ്‌തു. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ മായ രാജേന്ദ്രൻ, എ എം നൗഫൽ, സി ജ്യോതിമോൾ, എസ് ഫൈസൽ, നഗരസഭാ സെക്രട്ടറി എസ് സനിൽ, ഹെൽത്ത് ഓഫീസർ ശാംകുമാർ, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.










0 comments