ad
Deshabhimani

പഞ്ചായത്ത്‌ ഓഫീസ് മാർച്ച്

panchayath office march

എൽഡിഎഫിന്റെ നേതൃത്വത്തിൽ വാരപ്പെട്ടി പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് എ എ അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 01:27 AM | 1 min read

കവളങ്ങാട്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും സ്ത്രീസുരക്ഷാ പദ്ധതി നിർത്തലാക്കിയതിലും പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെയും ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെയും എൽഡിഎഫിന്റെ നേതൃത്വത്തിൽ വാരപ്പെട്ടി പഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത്‌ അംഗം നിർമല മോഹനൻ അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി എ ആർ അനി, ഏരിയ കമ്മിറ്റി അംഗം കെ സി അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഇ എം അജാസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബേബി പൗലോസ്, വി കെ റെജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home