ad
Deshabhimani

കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂൾ കെട്ടിടം; വിള്ളൽ വ്യാജപ്രചാരണം

East Kadungallur Govt. LP School

ചുവരിലെ പ്ലാസ്റ്റിക് ചരട് ഉൾപ്പെടെ ഫോട്ടോ എടുത്ത് സ്കൂൾ കെട്ടിടത്തിന് വിള്ളൽ 
സംഭവിച്ചു എന്ന നിലയിൽ പ്രചരിപ്പിച്ച ചിത്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 02:05 AM | 1 min read

ആലുവ


കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽപി സ്കൂളിൽ ആറ്‌ മാസംമുന്പ്‌ പുതുതായി നിർമിച്ച കെട്ടിടത്തിന് ചോർച്ചയും വിള്ളലും എന്ന വാർത്ത സത്യവിരുദ്ധമെന്ന് പുർവവിദ്യാർഥി സംഘടന ഭാരവാഹികൾ. രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള സത്യവിരുദ്ധമായ വാർത്തകൾ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് സ്കൂൾ സന്ദർശിച്ച പുർവവിദ്യാർഥി സംഘടന ഭാരവാഹികളായ കടുങ്ങല്ലൂർ പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി, എ അനിൽകുമാർ, എ വി ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.


കെട്ടിടത്തിന്റെ മുകളിൽ വെള്ളംകെട്ടിനിൽക്കുന്നതാണ് മുകളിലത്തെ ഒരു ക്ലാസ് മുറിയിൽ ഈർപ്പം അനുഭപ്പെടാൻ കാരണം. ഈർപ്പംകണ്ട ഭാഗത്ത് താഴെനിന്ന്‌ മുകളിലേക്ക് പൈപ്പുകൾ പോകാൻ നിർമിച്ചിരിക്കുന്ന ഭാഗത്ത് മുകളിൽ കുറച്ചുഭാഗം സിമന്റ് പുശിയിട്ടില്ല. ഇതിൽനിന്ന്‌ വെള്ളം ഈർപ്പമായി ചുവരുകളിൽ പടരുന്നുണ്ട്. അല്ലാതെ കെട്ടിടത്തിന് വിള്ളലോ ചോർച്ചയോ ഇല്ല. കെട്ടിടം അപകടാവസ്ഥയിലാണെണ് വാർത്ത നൽകി രക്ഷിതാക്കളെ ഭയപ്പെടുത്തുന്ന പഞ്ചായത്ത് ഭരണസമിതി ഇതിൽനിന്ന്‌ പിൻമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.


പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളിന്റെ ശുചീകരണത്തിൽ വന്ന പാളിച്ചയാണ് വെള്ളംകെട്ടി ക്ലാസ് മുറിയിൽ ഈർപ്പം അനുഭപ്പെടാൻ കാരണം.


രാഷ്ട്രീയലാഭത്തിനുവേണ്ടി നുറു വർഷത്തെ പാരമ്പര്യമുള്ള സർക്കാർ സ്കൂളിന്റെ ഭാവി നശിപ്പിക്കരുതെന്ന് നാട്ടുകാരും പറയുന്നു. ഈർപ്പമുള്ള ചുവരിലെ പ്ലാസ്റ്റിക് ചരട് ഉൾപ്പെടെ ഫോട്ടോ എടുത്ത് സ്കൂൾ കെട്ടിടത്തിന് വിള്ളൽ സംഭവിച്ചു എന്നതരത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയ പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണന്ന് പഞ്ചായത്ത്‌ അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home