print edition ‘തമിഴ്നാട്ടിൽ ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറും’; കെഎസ്‌ആർടിസി ജീവനക്കാരെ ആക്ഷേപിച്ച് ചെന്നിത്തല

പത്തനംതിട്ട: കെഎസ്‌ആർടിസിയിലെ ജീവനക്കാർ ബസ് വൃത്തിയാക്കാത്തവരാണെന്ന് അടച്ചാക്ഷേപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തമിഴ്നാട്ടിൽ ട്രാൻസ്‌പോർട്ട് ബസ് കഴുകുന്നത് ഡ്രൈവറും കണ്ടക്ടറുമാണ്. മാലയും ചന്ദനത്തിരിയുംവച്ചാണ് അവർ ബസ് ഓടിക്കുന്നത്.
എന്നാൽ ഇവിടെ ഡ്രൈവറും കണ്ടക്ടറും ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കാത്തവരാണെന്നായിരുന്നു ചെന്നിത്തലയുടെ അധിക്ഷേപം. കേരളത്തിൽ ആദ്യമായി ഐഎസ്‌ഒ അംഗീകാരം ലഭിച്ച പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളും വൃത്തിയാക്കാൻ നിർദേശംനൽകി. ആവശ്യമില്ലാത്ത ആക്രികൾ അടിയന്തരമായി മാറ്റണം. തൊണ്ടിവാഹനങ്ങൾ മാറ്റാത്ത എസ്‌എച്ച്‌ഒമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.










0 comments