സഹായംതേടി 277 കോൾ...

കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേനാ സംഘം
കോട്ടയം
ജൂലൈ 31ന് രാത്രിയിൽ തുടങ്ങിയ കനത്ത മഴയിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സഹായംതേടി അഗ്നിശമനസേന ഓഫീസിലേക്കെത്തിയത് 277 കോൾ. കോട്ടയം, ചങ്ങനാശേരി, വൈക്കം, ഇൗരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാലാ, പാമ്പാടി അടക്കം 277 കോളുകളിലൂടെ 2221 പേരെ രക്ഷിച്ചു. കൂടുതൽ വിളിയെത്തിയത് കോട്ടയം സ്‌റ്റേഷനിലാണ്. 117 വിളിയിൽ1387 പേരെ സുരക്ഷിതരാക്കി. ഡിങ്കി ബോട്ടുൾ, ആംബുലൻസ് അടക്കമുള്ള എല്ലാം രക്ഷാപ്രവർത്തന സംവിധാനവും തയ്യാർ. സ്‌റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാറിന്റെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പടിഞ്ഞാറൻ മേഖലയിലെ വെള്ളം ഇറങ്ങി ജനജീവിതം സാധാരണ നിലയിലാകുന്നതുവരെ അവർ പൂർണസമയം ദൗത്യരംഗത്തുണ്ടാകും..










0 comments