തൊഴിൽക്കരം വർധിപ്പിച്ച നടപടി പിൻവലിക്കണം: ആലുവ മർച്ചന്റ്സ് അസോസിയേഷൻ

ആലുവ നഗരസഭ തൊഴിൽക്കരം വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നഗരസഭ ചെയർപേഴ്സന് നിവേദനം നൽകുന്നു
ആലുവ
ആലുവയിലെ ഗതാഗതക്കുരുക്കിലും വ്യാപാരമാന്ദ്യത്തിലും വ്യാപാരികൾ ബുദ്ധിമുട്ടുമ്പോൾ ആലുവ നഗരസഭ തൊഴിൽക്കരം വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആവശ്യം ഉന്നയിച്ച് നഗരസഭ ചെയർപേഴ്സൻ സൈജി ജോളിക്ക് അസോസിയേഷൻ നിവേദനം നൽകി.
വ്യാപാരികൾക്ക് അനുകൂലമായി നടപടി എടുക്കാത്തപക്ഷം ശക്തമായ പ്രതിഷേധസമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഇ എം നസീർ ബാബു, ജനറൽ സെക്രട്ടറി എ ജെ റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, ലത്തീഫ് പൂഴിത്തുറ, അജ്മൽ കാമ്പായി, ബേബി കരുവേലിൽ, എം പി ജോളി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.










0 comments