ad
Deshabhimani

ലൈറ്റ്‌ മോട്ടോർ വാഹനത്തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:15 AM | 1 min read

തൃശൂർ

മോട്ടോർ വാഹനത്തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തി. ഓട്ടോ ടാക്‌സി നിരക്ക്‌ പുതുക്കുക, ഓട്ടോ– ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വാഹനങ്ങൾക്ക്‌ സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. ഓട്ടോ ആൻഡ്‌ ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പടിഞ്ഞാറേക്കോട്ടയിൽനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. കലക്ടറേറ്റിന്‌ മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പി കെ പുഷ്‌പാകരൻ അധ്യക്ഷനായി. ടി എസ്‌ ബൈജു, എ എം ജനാർദനൻ, പി വി ഗിരീഷ്‌, അഡ്വ. കെ ജി സന്തോഷ്‌ കുമാർ, ഇ എ ജയതിലകൻ, വി ദേവാനന്ദ്‌, ടി എസ്‌ മധുസൂദനൻ, എം എൻ മുരളീധരൻ, സി എഫ്‌ ആൻഡ്രൂസ്‌, കെ വി സുരേഷ്‌ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home