ad
Deshabhimani

കലാമണ്ഡലം 
മണികണ്ഠന് 
യുവപുരസ്കാരം

Award

കലാമണ്ഡലം മണികണ്ഠൻ

വെബ് ഡെസ്ക്

Published on Jun 17, 2026, 12:58 AM | 1 min read

നെടുമ്പാശേരി

കേന്ദ്ര സംഗീതനാടക അക്കാദമി 2025ലെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ ദേശീയ പുരസ്കാരം കൂടിയാട്ടം മിഴാവ് കലാകാരൻ കലാമണ്ഡലം മണികണ്ഠന്. സംഗീതം, നൃത്തം, നാടകം, നാടോടിക്കലകൾ എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം. മൂഴിക്കുളം നേപത്ഥ്യയിലെ മിഴാവ് അധ്യാപകനും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ്‌ ഫാക്കൽറ്റിയുമാണ്. കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരുടെ ശിക്ഷണത്തിൽ മിഴാവ് അഭ്യസിച്ച് നേപത്ഥ്യ കൂടിയാട്ട ഗുരുകുലത്തിൽ ഉപരിപഠനം പൂർത്തിയാക്കി.


അമേരിക്ക, കാനഡ, റഷ്യ, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ മിഴാവിന്റെയും കൂടിയാട്ടത്തിന്റെയും പാരമ്പര്യം അവതരിപ്പിച്ച് അന്തർദേശീയ ശ്രദ്ധനേടി. 2021ലെ കേരള സംഗീതനാടക അക്കാദമി വജ്രജൂബിലി ഫെലോഷിപ്പും 2025ലെ ഡി അപ്പുക്കുട്ടൻനായർ പുരസ്കാരവും ലഭിച്ചു. സുബ്രഹ്മണ്യൻ, ബേബി ദമ്പതികളുടെ മകനാണ്. ഭാര്യ: കൂടിയാട്ടം, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം ഹരിത. മക്കൾ: വൈഗ ലക്ഷ്മി, ഗൗരി ലക്ഷ്മി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home