റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്
ഇരിങ്ങാലക്കുട തന്നെ

റവന്യു ജില്ലാ സ്‌കൂൾ നീന്തൽ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം 200 മീറ്റർ ബട്ടർ ഫ്ലൈ ഒന്നാസ്ഥാനം വി എൻ നിവേദ്യ എച്ച്‌എസ്‌എസ് ചെന്ത്രാപ്പിന്നി /ഫേട്ടൊ ഡിവിറ്റ് പോൾ
തൃശൂർ
റവന്യൂ ജില്ലാ സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ ഇത്തവണയും ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്മാരായി. 142 പോയിന്റോടെയാണ് നേട്ടം. 13 സ്വര്‍ണവും 18 വെള്ളിയും 23 വെങ്കലവും നേടി. 53 പോയിന്റോടെ തൃശൂർ ഈസ്റ്റ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും 23 വെങ്കലവും സ്വന്തമാക്കിയാണ് നേട്ടം. വലപ്പാടിനാണ് മൂന്നാം സ്ഥാനം. എട്ട് സ്വര്‍ണവും നാല് വെള്ളിയും സ്വന്തമാക്കി. 52 പോയിന്റ് നേടി. സ്കൂളുകളിൽ 58 പോയിന്റുമായി അവിട്ടത്തൂർ ബിഎസ്എംഎച്ച്എസ്എസാണ് മുന്നിൽ. നാല് സ്വർണവും ഒമ്പത് വെള്ളിയും 14 വെങ്കലവുമായാണ് നേട്ടം. 43 പോയിന്റുമായി ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ എച്ച്എസ്എസ് രണ്ടാമതെത്തി. 38 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്എസ്എസാണ് മൂന്നാമത്. ചാമ്പ്യന്മാർ ഇവർ: സബ്ജൂനിയർ ആൺ –- അജിത് യാദവ് (സായ് തൃശൂര്‍), പെൺ – അന്ന റീത്ത ജോസ് (കോട്ടപ്പുറം സെന്റ് ആന്‍സ് എച്ച് എസ്), ധ്വനി സുബീഷ് (പഴുവില്‍ സെന്റ് ആന്റണീസ് എച്ച്എസ്), ജൂനിയർ ആൺ –- അനുദേവ് (തൃശൂർ സായി), കെ എം സൂര്യ (തൃശൂര്‍ വിബിഎച്ച്എസ്) പെൺ – പാര്‍വതി നിതേഷ് (ചെന്ത്രാപ്പിന്നി എച്ച്എസ്എസ്), സീനിയർ ആൺ –- എം അദ്വൈത് (സായ് തൃശൂര്‍), അജ്വീന്‍ അനീഷ് (കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍), എം ഗൗതംകൃഷ്ണ (കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍), പെൺ – ചിന്മയി ഷിബില്‍ (ത-ൃശൂര്‍ എച്ച്എഫ്സിജിഎച്ച്എസ്).










0 comments