തദ്ദേശ തെരഞ്ഞെടുപ്പ്
18 പഞ്ചായത്തുകളിലെ സംവരണ വാർഡ് കൂടി നിശ്ചയിച്ചു

തൃശൂര്‍
തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായുള്ള വാർഡുകളാണ് നിശ്ചയിച്ചത്. തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട എന്നീ നാല് ബ്ലോക്കുകളിലെ 18 പഞ്ചായത്തുകളിൽ ആകെ 204 വാർഡുകളാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബർ 16 വരെ തുടരും. 18 ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 21ന് തൃശൂർ ജില്ലാപഞ്ചായത്തിലേക്കുമുള്ള നറുക്കെടുപ്പും നടക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കാറളം– 13- പവർഹൗസ് (പട്ടികജാതി സ്ത്രീ സംവരണം), 10 -ഹരിപു (പട്ടികജാതി സംവരണം), 3 -ഇളംപുഴ, 4- ചെമ്മണ്ട, 6- കിഴുത്താണി ഈസ്റ്റ്, 11- താണിശ്ശേരി, 12- കല്ലട, 15- വെള്ളാനി ഈസ്റ്റ്, 16- കാറളം (സ്ത്രീ സംവരണം). കാട്ടൂർ– 7- പൊഞ്ഞനം ഈസ്റ്റ് (പട്ടികജാതി സ്ത്രീ സംവരണം), 14- നെടുമ്പുര (പട്ടികജാതി സംവരണം), 1- കരാഞ്ചിറ നോർത്ത്, 2- കരാഞ്ചിറ സൗത്ത്, 3- ലേബർ സെന്റർ, 5- നരിക്കുഴി, 6- പൊഞ്ഞനം നോർത്ത്, 9 -മധുരംപിള്ളി, 12- കാട്ടൂർ ബസാർ (സ്ത്രീ സംവരണം). മുരിയാട്– 8- തങ്കരാജ് നഗർ, 17- കപ്പാറ (പട്ടികജാതി സ്ത്രീ സംവരണം), 2- പാലക്കുഴി (പട്ടികജാതി സംവരണം), 4- പാറക്കാട്ടുക്കര, 6 -വട്ടപ്പറമ്പ്, 7-മുരിയാട് സെന്റർ, 10- പുല്ലൂർഅണ്ടികമ്പിനി, 11-ഊരകം ഈസ്റ്റ്, 13 -മുല്ലക്കാട്, 16 -ചേർപ്പുംകുന്ന് (സ്ത്രീ സംവരണം). പറപ്പൂക്കര– 4- കുറുമാലി, 15- മുത്രത്തിക്കര വെസ്റ്റ് (പട്ടികജാതി സ്ത്രീ സംവരണം), 11 വൈലൂർ (പട്ടികജാതി സംവരണം), 1- മുളങ്ങ്, 2- പറപ്പൂക്കര പള്ളം, 3- രാപ്പാൾ, 6- പന്തല്ലൂർ, 9-ആലത്തൂർ നോർത്ത്, 10- കൊളത്തൂർ, 13- പോങ്കോത്ര, 14- മുത്രത്തിക്കര ( സ്ത്രീ സംവരണം)










0 comments