പോക്സോ കേസ്: പ്രതിക്ക് 11 വർഷം കഠിന തടവ്

എരുമപ്പെട്ടി
മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിന തടവും 60,000 -രൂപ പിഴയും. കടങ്ങോട് ചിറമനേങ്ങാട് അരങ്ങത്ത് പറമ്പിൽ ഇബ്രാഹിമി (63)നെ ആണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷ്യൽ കോടതി ജഡ്ജ് എസ് സുധീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണം. അല്ലാത്തപക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കണം അതിജീവിതയുടെ സഹോദരിക്കെതിരെ നടത്തിയ ലൈംഗിക അതിക്രമ കേസിൽ കോടതി നേരത്തെ പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ എ സീനത്ത് ഹാജരായി.










0 comments