സംയോജിത കൃഷി തുടങ്ങി

സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ സംയോജിത കൃഷി ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംയോജിത കൃഷി തുടങ്ങി. ചെമ്മണ്ട ആലപ്പാടൻ വർഗീസിന്റെ കൃഷിയിടത്തിൽ പച്ചക്കറിത്തൈകൾ നട്ട് സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ വി അജയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ മുഖ്യാതിഥിയായി. ലോക്കൽ സെക്രട്ടറി ഐ വി സജിത്ത്, പിയൂസ് മേച്ചേരി എന്നിവർ സംസാരിച്ചു.









0 comments