പാസിങ് ഒൗട്ട് പരേഡ് നടത്തി
പൊലീസ് സേനയുടെ ഭാഗമായി 44 വനിതകൾ

തൃശൂർ
രാമവർമപുരത്തെ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഒൗട്ട് പരേഡ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസ് ബറ്റാലിയൻ 21 എ ബാച്ചിലെ 44 വനിതാ പൊലീസ് പരിശീലനാർഥികള്‍ സേനയുടെ ഭാഗമായി. കേരള ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ഔട്ട്ഡോർ) സി പി അജിത്ത് കുമാർ പരിശീലനാർഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള പൊലീസ് അക്കാദമി ഡയറക്ടർ കെ സേതുരാമൻ, കേരള ആംഡ് പൊലീസ് വനിതാ ബറ്റാലിയൻ കമാന്‍ഡന്റ് അഞ്ജലി ഭവന എന്നിവരും പങ്കെടുത്തു. വനിതാ പൊലീസ് ബറ്റാലിയൻ 21 എ ബാച്ചിന്റെ പരിശീലനം 2025 ആഗസ്ത് അഞ്ചി-നാണ് ആരംഭിച്ചത്. പരിശീലനാർഥികളിൽ 26 പേർ വിവാഹിതരാണ്. പരിശീലനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് എഡിജിപി ദിനേന്ദ്ര കശ്യപ് ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ഇൻഡോർ ആയി ജെ ഫാത്തിമാബീവി, ബെസ്റ്റ് ഔട്ട്ഡോർ ആയി സജന യൂസഫ്, ബെസ്റ്റ് ഷൂട്ടർ ആയി വൈ മാജിത, സൈബർ പ്രൊഫിഷ്യൻസി ആയി എ ആർ അബി ഷെറിൻ, ഓൾറൗണ്ടർ ആയി സി എം ഫസല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.








0 comments