മരത്തിൽ ബസിടിച്ച് 19 പേർക്ക് പരിക്കേറ്റു

എഎം റോഡിൽ കുറുപ്പംപടി വട്ടോളിപ്പടിയിൽ ബസ് മരത്തിലിടിച്ചപ്പോൾ
പെരുമ്പാവൂർ
എഎം റോഡിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് 19 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിങ്കൾ രാവിലെ 7.50ന് കുറുപ്പംപടിക്കുസമീപം വട്ടോളിപ്പടിയിലാണ് അപകടം.
പെരുമ്പാവൂരിൽനിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന എസ്എംഎസ് ബസ് മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെക്കിടന്ന ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. രാവിലെ ജോലിക്കുപോകുന്ന സമയമായതിനാൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.
പനിയകുളം തൊണ്ടിപറമ്പിൽ ചന്ദ്രഗോപകുമാർ (25), കോതമംഗലം പേണാട്ട് വി ആർ ബിന്ദു (35), രായമംഗലം കാരാലിൽ ഇ എസ് മിനു (30), മലയിടം തുരുത്ത് പരീക്കാടൻ അർബിന ഫാത്തിമ (22) , ശ്രീമൂലനഗരം ആഞ്ഞിക്കാട്ട് സുൽഫത്ത് സുധീർ (22), തോട്ടുവ ചെങ്ങൽ ജിഷ സജു (44), ആലുവ പരീക്കാട്ടിൽ അൽഫോൻസ് ( 50), നേര്യമംഗലം ഇലയിടത്ത് പ്രിൻസി പോൾ (36), കൊല്ലം വയലിൽ പുത്തൻവീട്ടിൽ കെ എ അനോന (29), കോതമംഗലം തോണിപ്പാറ എൽദോസ് വർഗീസ് (39), കൂവപ്പടി അയപുറം പൂമലംകുടി വിദ്യാവിജയൻ (25), കാരിപ്പയിൽ ലിവ ലിജോ (18), മറ്റത്തിൽ മേരി എൽദോസ് (52), തൃശൂർ തേക്കൂട്ടത്തിൽ ശശിധരൻ (61), അതിഥിത്തൊഴിലാളി റഫീക്കുൽ (18), പറവൂർ വിനോദ് വിഹാറിൽ വി എസ് മൻസ (25), അതിഥിത്തൊഴിലാളി അബ്ദുൾ റഹിമാൻ (50), വാരപ്പെട്ടി പാറചാലിൽ അനീന അയ്യപ്പൻ (30), പാനായിക്കുളം തൊണ്ടിപറമ്പിൽ ചന്ദ്രഗോപകുമാർ (50) എന്നിവർക്കാണ് പരിക്കേറ്റത്.









0 comments