ad
Deshabhimani

സ്‌ത്രീയെ കന്പിച്ചൂലിന്‌ കുത്തിയ കേസിൽ ഒരാൾ പിടിയിൽ

sunny

സണ്ണി

വെബ് ഡെസ്ക്

Published on Jun 09, 2026, 02:12 AM | 1 min read

വൈപ്പിൻ


വീടിനുമുന്നിലുള്ള വഴിയിൽ മെറ്റൽ ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയായ സ്‌ത്രീയെ കന്പിച്ചൂൽകൊണ്ട്‌ കുത്തിയ കേസിൽ ഒരാളെ പിടികൂടി. അയ്യന്പിള്ളി പൂത്താല സണ്ണി (65)യെയാണ്‌ മുനന്പം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പള്ളിപ്പുറം പഞ്ചായത്ത് 11 –ാംവാർഡിൽ ചെറായി കളപ്പുരക്കൽ ഷീജ (35)യ്‌ക്കാണ്‌ മർദനമേറ്റത്‌.


പള്ളിപ്പുറം–കുഴുപ്പിള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള വഴിക്ക് ഇരുവശവുമായാണ് ഷീജയും സണ്ണിയും താമസിക്കുന്നത്. മുന്നിലുള്ള വഴിയിൽ കുറച്ചുദിവസംമുന്പ്‌ സണ്ണി മെറ്റൽ ഇട്ട് പൊക്കിയിരുന്നു. ഇതോടെ ഷീജയുടെ വീട്ടിൽനിന്ന് മഴവെള്ളം പുറത്തേക്ക് പോകുന്നത് തടസ്സപ്പെട്ടു.


ഞായറാഴ്ച സന്ധ്യയ്ക്ക് സണ്ണി കന്പിച്ചൂലുമായി വഴിയിൽ നിൽക്കുമ്പോൾ മെറ്റൽ ഇട്ട പ്രശ്‌നം പറഞ്ഞ് ഇരുവരും തർക്കമുണ്ടായി. ഇതിനിടയിലാണ് സണ്ണി കന്പിച്ചൂലുകൊണ്ട്‌ ഷീജയുടെ കഴുത്തിൽ കുത്തിപ്പിടിച്ചത്. തൃശൂർ സ്വദേശിയും കലാകാരിയുമായ ഷീജ മൂന്നുവർഷംമുന്പാണ് ഇവിടെ വീട് വാങ്ങി താമസമാക്കിയത്. കൂടെ മകൻ മാത്രമാണുള്ളത്‌. സണ്ണിയെ റിമാൻഡ്‌ ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home